CinemaKollywoodNEWS

തെന്നിന്ത്യന്‍ താരറാണി നയന്‍താര തന്നെ! കാരണം ഇതാണ്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ താരപദവി നിലനിര്‍ത്തി മുന്നേറുകയാണ് നയന്‍താര. പുതിയതായി റിലീസ് ചെയ്ത ‘ആറം’ ഗംഭീര കളക്ഷനോടെ കുതിക്കുകയാണ്, ഇന്ത്യയൊട്ടാകെ ഗംഭീര റിപ്പോര്‍ട്ട് നേടുന്ന ചിത്രം നയന്‍സിന്റെ കരിയറിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 
മാധവി വധനി എന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ റോളിലാണ് നയന്‍സ് എത്തുന്നത്. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നൊഴിഞ്ഞു പക്വതയേറിയ കരുത്തുറ്റ വേഷങ്ങളിലേക്ക് സമീപകാലത്തായി ചുവടുമാറ്റിയ നയന്‍താര എതിരാളിയില്ലാത്തെ ലേഡി സൂപ്പര്‍‍ താരമായി തമിഴില്‍ അരങ്ങു വാഴുകയാണ്.

ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍-10നാണ് റിലീസിനെത്തിയത്. ചിത്രം ആദ്യവാരത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പല ചിത്രങ്ങളുടെയും ബോക്സോഫീസ്‌ കളക്ഷന് കാര്യമായ വെല്ലുവിളിയാണ് ഈ നയന്‍താര ചിത്രം ഉയര്‍ത്തുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് രാണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിലും നയന്‍താര തന്നെയാകും പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button