KollywoodLatest News

നയന്‍സിനെ പുകഴ്ത്തിയും മസാല ചിത്രങ്ങളെ വിമർശിച്ചും അമല പോൾ

തെന്നിന്ത്യൻ താര റാണി നയൻ താരയുടെ ഏറ്റവും പുതിയ ചിത്രമാണ് അറം.ചിത്രത്തിലെ നയൻതാരയുടെ അഭിനയത്തിന് നടി അമല പോൾ അഭിനന്ദനം അറിയിച്ചിരുന്നു.ഇപ്പോഴിതാ വീണ്ടും നയൻസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അമല .

സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമയെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകനുമായ ഗോപി നൈനാരിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ടതെന്ന് അമലാ പോള്‍ പറഞ്ഞു.

എന്നാല്‍ തമിഴ് സിനിമയെ മൊത്തത്തില്‍ മോശമാക്കി കാണിച്ചെന്ന് ആരോപിച്ച് അമലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. താരമാക്കി വളര്‍ത്തിയത് തമിഴാണെന്ന് മലയാളിയായ നിങ്ങള്‍ മറക്കരുതെന്ന് ആരാധകര്‍ കുറിച്ചു. അമലയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button