CinemaMollywoodNEWS

സൗമ്യ സദാനന്ദന്‍ സംവിധായികയാകുന്നു; സൂപ്പര്‍ താര നായകനൊപ്പം തൊണ്ടിമുതലിലെ നായിക!

മലയാളത്തിലേക്ക് വീണ്ടുമൊരു പെണ്‍സംവിധായിക കൂടി. ദേശീയ അവാര്‍ഡ്‌ ജേതാവും, നടിയുമായ സൗമ്യ സദാനന്ദനാണ് പുതിയ ചിത്രമെടുക്കാന്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിമിഷ സജയനാണ് നായികയായി അഭിനയിക്കുന്നത്. സോണി മടത്തില്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മല്ലിക സുകുമാരനും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ദമ്പതികളായിട്ടാണ് കുഞ്ചാക്കോ ബോബനും നിമിഷയും അഭിനയിക്കുന്നത്. അനന്യ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button