CinemaComing SoonIndian CinemaLatest NewsMollywood

തിരിച്ചുവരവിനൊരുങ്ങി ബിലാൽ ജോൺ കുരിശിങ്കൽ

മേരി ജോൺ കുരിശിങ്കൽ എന്ന സ്‌നേഹനിധിയായ അമ്മയെയും അവരുടെ ദത്തുപുത്രന്മാരെയും മലയാളികൾ മറക്കാനിടയില്ല.അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ മുംബൈയിൽ നിന്നും എത്തിയ മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രം ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്.ബിലാൽ എന്ന് തന്നെയാണ് സിനിമയുടെ പേര്. അമൽ നീരദ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം സംവിധാനം ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ ലഭിച്ചത്.ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കർ എത്തുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. ബിഗ് ബി സിനിമ അവസാനിക്കുമ്പോൾ തെരുവിൽ നിന്നും ബിലാൽ വീട്ടിലേക്ക് കൂട്ടുന്ന കുട്ടിയുടെ പിൽക്കാലമാണ്ദുൽക്കർ അവതരിപ്പിക്കുന്നതെന്നാണ് സൂചന.ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments


Back to top button