BollywoodLatest News

ഷാരൂഖിനെ പുകഴ്ത്തി സമൂഹ മാധ്യമങ്ങൾ ;കാരണം ഇതാണ്

ശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും തമ്മിൽ എന്താണ് ബന്ധമെന്നാണ് ആരാധകർക്ക് അറിയേണ്ടത്. കൊൽക്കത്ത നഗരത്തിൽ എത്തിയാൽ ഷാരുഖ് പ്രിയപ്പെട്ട ദീദിയെ കാണാതെ മടങ്ങില്ല. ഇതിനു ചില തെളിവുകളും ഉണ്ട് , അടുത്തിടെ രണ്ടു തവണ മമതാ ബാനർജി കൊൽക്കത്ത എയർപോർട്ടിൽ ഷാരൂഖ് ഖാനെ സ്വന്തം കാറിൽ കൊണ്ടുവിട്ടു.

കൊൽക്കത്തയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ ഷാരൂഖ് ഖാനെ തന്‍റെ സാൻട്രോ കാറിൽ എയർപോർട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു മമത. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിമാനത്താവളത്തിലെത്തിയ ഉടനെ മുന്‍സീറ്റില്‍ നിന്ന് ഇറങ്ങി വന്ന മമതാ ബാനര്‍ജി പിന്‍സീറ്റിലിരിക്കുന്ന താരത്തിനുവേണ്ടി കാറിന്‍റെ ഡോര്‍ തുറന്ന് കൊടുക്കുന്നുതാണ് കാണികളെ അമ്പരപ്പിച്ചത്. യാത്ര പറയുന്നതിന് മുമ്പ് ഷാരൂഖ് മമതയുടെ കാലില്‍ തൊട്ട് വന്ദിക്കുന്നത് ഷാരൂഖ് ആരാധകരെയും മമതയുടെ അണികളെയും ഒരു പോലെ തൃപ്തിപ്പെടുത്തി.

 

You don’t have to deal with your problems after having such friends #purelove #srk #loveforsrk #kingkhan #didi #kolkata #lolz #funny #?

A post shared by Ganeswar Panda (@panda_ganeswar) on

shortlink

Related Articles

Post Your Comments


Back to top button