CinemaMollywoodNEWS

ആ അതുല്യകലാകാരനെ മറക്കാതെ പുണ്യാളന്‍ ടീം

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് പുതിയ പുണ്യാളന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അതുല്യ നടന്‍ മാള അരവിന്ദന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് താക്കൊല്‍ക്കാരന്റെ രണ്ടാം അദ്ധ്യായം രഞ്ജിത്ത് ശങ്കറും ടീമും ആരംഭിച്ചത് . .രഞ്ജിത്ത് ശങ്കര്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം രഞ്ജിത്ത് ശങ്കറും, ജയസൂര്യയും ചേര്‍ന്നാണ് . സാമൂഹിക പ്രസക്തിയുള്ള സമകാലീന വിഷയമാണ്‌ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button