CinemaEast Coast SpecialFilm ArticlesGeneralIndian CinemaKeralaLatest NewsMovie GossipsNationalNEWSShort FilmsSpecial

മമ്മൂട്ടി അപ്‌ലോഡ് ചെയ്ത വീഡിയോ മോഷ്ടിച്ച് വികലമാക്കി പ്രചരിപ്പിച്ചതായി സംവിധായകന്റെ വെളിപ്പെടുത്തൽ

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഹ്രസ്വചിത്രം എന്നു മനസ്സിലാക്കി മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തം ഒഫീഷ്യൽ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ വ്യാജന്മാർ വികലമാക്കി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചതായി സംവിധായകൻ ജിത്തു പയ്യന്നൂർ.

കഴിഞ്ഞ പത്തു വർഷമായി സിനിമയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു വരുന്ന ജിത്തുവും, സുഹൃത്തുക്കളും ചേർന്ന് അണിയിച്ചൊരുക്കി ലാലേഷ് പയ്യന്നൂര്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രം ആയിരുന്നു ‘നോട്ടിഫിക്കേഷൻ’. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രത്തിലൂടെ നായകനായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു മുഖ്യവേഷത്തിൽ അഭിനയിച്ചത്. സന്തോഷ് കീഴാറ്റൂർ, ബാലാജിശർമ്മ, ഗണപതി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രം പൂര്‍ത്തിയായ സമയത്ത് മമ്മൂട്ടിയെ ജിത്തു ഈ ഹ്രസ്വചിത്രം കാണിക്കുകയും ചിത്രം കണ്ട് ഇഷ്ടമായ മമ്മൂട്ടി അത് സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കാം എന്ന് പറയുകയും സംവിധായകനെ അഭിനന്ദിക്കുകയും ചെയ്തു. ദുൽഖർ സൽമാന് പോലും കിട്ടാത്ത ഭാഗ്യമാണ് മേക്കപ്പ്മാനായ സംവിധായകന് ലഭിച്ചത്. 
ചിത്രം പറഞ്ഞ വിഷയത്തിന്റെ പ്രസക്തിയുംസമൂഹത്തിൽ കിട്ടേണ്ട അംഗീകാരവും സാമൂഹിക പ്രതിബദ്ധതയും മനസ്സിലാക്കിയാണ് മമ്മൂട്ടി അതിന് തയ്യാറായത്. അങ്ങനെ ആദ്യമായി മമ്മൂട്ടി പുറത്തിറക്കിയ ‘നോട്ടിഫിക്കേഷന്‍’ എന്ന ചിത്രം പെട്ടന്ന് തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷെ, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഈ ഹ്രസ്വചിത്രം കോപ്പിയടിക്കപ്പെടുകയും ഫേസ്ബുക്കിലെ നിരവധി പേജുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിൽ ലഭിക്കേണ്ട സ്വീകാര്യതലഭിക്കാതെ വന്നു എന്ന് മാത്രമല്ല തന്റെ സൃഷ്ടിയെ വികലമാക്കിപ്രചരിപ്പിക്കപ്പെട്ടതായും ജിത്തു പറയുന്നു.

തന്റെ കൂടെ പ്രവർത്തിച്ച എല്ലാ ടെക്‌നിഷ്യന്മാരുടെയും പേരുകൾഅടങ്ങിയ ടൈറ്റിൽ കാർഡ് സഹിതം പുറത്തിറക്കിയ വീഡിയോയിൽ ചിത്രത്തിന്റെ പേരും, അണിയറ പ്രവര്‍ത്തകരുടെ പേരും ഒഴിവാക്കിയാണ് വ്യാജന്മാർ പ്രചരിപ്പിച്ചതെന്നും ജിത്തു പറഞ്ഞു. സോഷ്യൽ മീഡിയായിൽ ഈ വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരക്കണക്കിന് പേർ ഷെയർ ചെയ്തിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഒഫീഷ്യൽ സൈറ്റിൽ ഇതു കണ്ടവരുടെ എണ്ണം വളരെ കുറവുമാണ്. സമൂഹത്തിലേക്ക് എത്തണം എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചതെങ്കിലും ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഈ ചിത്രം വികലമാക്കി പ്രചരിപ്പിച്ചതിൽ സങ്കടമുണ്ടെന്നും ഈ കലാകാരൻ വ്യക്തമാക്കുന്നു.

മികച്ച രീതിയിൽ മലയാളത്തിലെ മുൻനിര സാങ്കേതികപ്രവർത്തകർക്കൊപ്പം ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ പേരുപോലും പുറംലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ പോയാതായും ഇനിയീ ഗതി മറ്റൊരു കലാകാരനും സംഭവിക്കരുതെന്നും ജിത്തു കൂട്ടിച്ചേർത്തു.
മലയാള ഷോർട്ട്ഫിലിം ചരിത്രത്തിൽ ആദ്യമായി തീയേറ്ററിൽറിലീസ് ചെയ്ത ഷോർട്ട്ഫിലിം കൂടിയായിരുന്നു നോട്ടിഫിക്കേഷൻ.

‘മാസ്റ്റർപീസ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ സ്വതന്ത്രമേക്കപ്പ്മാനായി മാറിയിരിക്കുകയാണ് കണ്ണൂർ പയ്യന്നൂർസ്വദേശിയായ ഈ ചെറുപ്പക്കാരൻ. സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ ഹ്രസ്വ ചിത്രത്തിന്റെ പണിപ്പുരയിലുമാണ് ഈ മേക്കപ്പ്മാനായ സംവിധായകൻ.
അതിന്റെ സന്തോഷവും ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയുമായി ജിത്തു പങ്കുവെച്ചു.

 

വീഡിയോ കാണാം 

https://www.youtube.com/watch?v=jeZaIp1r4CI&feature=youtu.be

shortlink

Related Articles

Post Your Comments


Back to top button