CinemaMollywoodNEWSUncategorized

മമ്മൂട്ടി-പ്രണവ് സിനിമയാണോ ആദ്യം യാഥാര്‍ത്ഥ്യമാകുന്നത്!

മമ്മൂട്ടിയുടെ ജോണ്‍ ബിലാല്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്ന വാര്‍ത്ത ആരാധകരില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സംവിധായകന്‍ അമല്‍ നീരദ് തന്നെ രണ്ടാം ബിഗ്ബിയെക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു. ബിഗ്‌ബിയുടെ രണ്ടാം വരവില്‍ മമ്മൂട്ടിക്കൊപ്പം പ്രണവ് മോഹന്‍ലാലും ഉണ്ടാകുമെന്നാണ് പുതിയ മോളിവുഡ് വാര്‍ത്ത, എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. മമ്മൂട്ടിയും, പ്രണവ് മോഹന്‍ലാലും ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു പക്ഷേ മോഹന്‍ലാലും, പ്രണവും ഒന്നിക്കുന്നതിനേക്കാള്‍ സ്വീകാര്യത ഈ കോമ്പിനേഷന് ലഭിച്ചേക്കാം. മറുഭാഗത്ത് മോഹന്‍ലാല്‍- ദുല്‍ഖര്‍ ടീം ഒന്നിച്ചാലും ഇതേ ആവേശം തന്നെയായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button