CinemaComing SoonEast Coast SpecialFilm ArticlesGeneralIndian CinemaKeralaMollywoodNationalNew ReleaseNEWSSpecial

കിടിലന്‍ സംഘട്ടനരംഗങ്ങളുമായി ‘മാസ്റ്റര്‍പീസ്‌’  (ലൊക്കേഷന്‍ വിശേഷങ്ങള്‍)

എറണാകുളം ജില്ലയിലെ എടയാറില്‍ ബിനാനി സിങ്കിനടുത്തുള്ള പെരിയാര്‍ കെമിക്കല്‍സിന്റെ പൂട്ടിക്കിടക്കുന്ന ഗോഡൌണിലാണ് ‘മാസ്റ്റര്‍ പീസ്‌’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. മമ്മൂട്ടിയും കൂട്ടാളികളും തമ്മിലുള്ള കിടിലന്‍ സംഘട്ടനരംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. കനല്‍ കണ്ണന്‍,സ്റ്റണ്ട് സില്‍വ,സിരുതൈ ഗണേഷ്, ജോളി ബാസ്റ്റിന്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. അഞ്ചു സംഘട്ടന സംവിധായകരാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.  സംഘട്ടനരംഗങ്ങള്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

‘അങ്കിള്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മൂന്നു ദിവസത്തേക്കായി മമ്മൂട്ടി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. അതുകൊണ്ട് എത്രയും പെട്ടന്ന് മമ്മൂട്ടിയുടെ രംഗങ്ങള്‍ ചിത്രീകരിക്കാനുള്ള തിരക്കിലാണ്. മക്ബൂല്‍ സല്‍മാന്‍,ജോണ്‍ എന്നീ യുവതാരങ്ങളും ലോക്കെഷനിലുണ്ട്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ഇടയ്ക്ക് വന്നു പോയി. ‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മാസ്റ്റര്‍പീസ്‌’.

മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു ചിത്രം കൂടിയാണിത്. കൊല്ലത്തെ പ്രശസ്തമായ ഫാത്തിമ മാതാ കോളേജിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി ഒരു കോളേജ് അധ്യാപകനായാണ് അഭിനയിക്കുന്നത്. ‘മാസ്റ്റര്‍ ഓഫ് മാസസ്’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. നടത്തത്തിലും ഭാവത്തിലും മാസ്സ് ലുക്കിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പകാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റന്‍ എന്ന ഇംഗ്ലീഷ് പ്രഫസ്സര്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും സസ്പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ച ഒരു ചിത്രം കൂടിയാണിത്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം സി.എച്ച് മുഹമ്മദ്‌ ആണ് നിര്‍മ്മിക്കുന്നത്.

‘പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറാമാന്‍. ഉണ്ണി മുകുന്ദന്‍, പൂനം ബജ്വ, മുകേഷ്, കലാഭവന്‍ ഷാജോണ്‍, മഖ്‌ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, സിജു ജോണ്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, സന്തോഷ്‌ പണ്ഡിറ്റ്‌, ഗണേഷ്കുമാര്‍, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘കസബ’ എന്ന ചിത്രത്തിന് ശേഷം വരലക്ഷ്മി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. സന്തോഷ്‌ വര്‍മ, റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 21 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button