Latest NewsMollywood

കഷ്ടതകൾക്കിടയിൽ നിന്ന് ലോകം അറിയപ്പെടുന്ന ആക്ഷന്‍ കോറിയോഗ്രാഫറായി ആയാൾ മാറി

ന്ത്യ കണ്ട ഏറ്റവും നല്ല കൊറിയോഗ്രാഫർ ,തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ ആള്‍, പ്രമുഖ സംവിധായകരിൽ പലരും അദ്ദേഹത്തിന്‍റെ ഡേറ്റ് ലഭിക്കാനായി കാത്തിരിക്കുന്നു ഇതിനെല്ലാം ഒരുത്തരമേയുള്ളു,പീറ്റര്‍ ഹെയ്ന്‍.പുലിമുരുകനും ഒടിയനും ശേഷം അദ്ദേഹം മൂന്നാമത്തെ  മലയാള ചിത്രത്തിനായി ഒരുങ്ങുകയാണ്.കെ. മധു ഒരുക്കുന്ന ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ-ദ് കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്ന പുതിയ ചിത്രത്തിനു വേണ്ടി തിരക്കഥാകൃത്തായ റോബിന്‍ തിരുമല പീറ്റര്‍ ഹെയ്നെ നേരിട്ട് കണ്ടു.ആ കണ്ടുമുട്ടലിൽ പീറ്റർ വാ തോരാതെ സംസാരിച്ചു.പറഞ്ഞതുമുഴുവൻ സ്വന്തം ജീവിതത്തെക്കുറിച്ച്. അക്കാര്യങ്ങളൊക്കെ റോബിന്‍ തിരുമല തന്‍റെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്‌തു.

പഴയ ബുദ്ധമത വിശ്വാസിയായിരുന്ന പീറ്റർ പിന്നീട് ഒരു ക്രിസ്തുമത വിശ്വാസിയായ കഥ പറഞ്ഞു. ചെന്നൈയുടെ തെരുവോരങ്ങളില്‍ ജോലി ചെയ്ത് ബാല്യം. 25 പൈസയ്ക്ക് ഒരു പാത്രം വെള്ളം ഹോട്ടലുകളില്‍ എത്തിച്ചു, അങ്ങനെ കിട്ടുന്ന കാശ് പക്ഷപാതം വന്ന് തളര്‍ന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്നു.

രോഗിയായി മാറിയ പഴയ സ്റ്റണ്ട് മാസ്റ്റര്‍ പെരുമാള്‍ എന്ന സ്‌നേഹ സമ്പന്നനായ അച്ഛനെപ്പറ്റി. വിയറ്റ്‌നാമി ആയ അമ്മയ്ക്കു ഭാഷ അറിയുമായിരുന്നില്ല. അതിനു നടുവില്‍ കുടുംബത്തെ മുഴുവന്‍ സംരക്ഷിച്ച് അരക്ഷിതമായ ബാല്യം. അതിനാല്‍ സ്‌കൂളില്‍ പോകാനായില്ല. പഠിച്ചതെല്ലാം പുസ്തകങ്ങളില്‍ നിന്നും ആയിരുന്നില്ല ജീവിതത്തില്‍ നിന്നും ആയിരുന്നു.

പിന്നീട് സ്റ്റണ്ട് മാന്‍ ആയി. ഫൈറ്റ് മാസ്റ്റര്‍ ആയി. ആക്ഷന്‍ കോറിയോഗ്രാഫി എന്നാല്‍ ഇന്ത്യയില്‍ പീറ്ററിന്‍റെ മുഖവും, താളവും, ചുവടുകളും ആണിന്ന് . ഇന്ത്യന്‍ സിനിമക്കും വിയറ്റ്‌നാം സിനിമയ്ക്കും ഇടയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആണിന്ന് പീറ്റര്‍ ഹൈന്‍.ഇങ്ങനെ ആരുമറിയാത്ത പീറ്ററിന്‍റെ ജീവിതത്തെക്കുറിച്ചു പറയുകയാണ് റോബിൻ.

shortlink

Related Articles

Post Your Comments


Back to top button