CinemaFilm ArticlesGeneralMollywood

ഇത്രയധികം ചിരിപ്പിച്ചിട്ട് ഇങ്ങനെ ചെയ്യാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കൂ!

1991-ല്‍ വേണുനാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കിലുക്കം’. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഈ ചിരി ചിത്രം മലയാളത്തിലെ അന്നത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ രേവതി ആയിരുന്നു നായികയായി അഭിനയിച്ചത്. നര്‍മത്തിനൊപ്പം കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ പ്രമേയമായിരുന്നു ചിത്രത്തിലേത്. ഫോട്ടോഗ്രാഫര്‍ നിശ്ചലിന്റെയും, ടൂറിസ്റ്റ് ഗൈഡായ ജോജിയുടെയും പ്രാരാബ്ദ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമായിരുന്നു ‘കിലുക്കം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ജോജിയും നിശ്ചലും കോമഡി ട്രാക്കിലൂടെയാണ് കയ്യടി നേടുന്നതെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്ത് ഇവര്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്നുണ്ട്, ഒരു പക്ഷെ ചിരി കിലുക്കത്തിനിടെ ആരും ഓര്‍ക്കാനിടയില്ലാത്ത ഒരു ഗംഭീര രംഗ ചിത്രീകരണമായിരുന്നു അത്.നര്‍മം മനോഹരമായി കൈകാര്യം ചെയ്യുന്ന പ്രിയദര്‍ശന്‍റെ ക്രാഫ്റ്റ് ആ ഒരൊറ്റ രംഗ ചിത്രീകരണത്തിലൂടെ നമുക്ക് മനസിലാകും.

കിലുക്കത്തിലെ ജോജിയും നിശ്ചലും നമ്മളെ നൊമ്പരപ്പെടുത്തിയതിങ്ങനെയാണ്

 നിച്ഛല്‍ (ജഗതി) : എവിടെ നിന്നോ വന്ന ഒരു പെണ്ണിന് വേണ്ടി നമ്മള്‍ തമ്മില്‍ എന്തിനാ അളിയാ പിണങ്ങിയത്
ജോജി (മോഹന്‍ലാല്‍) : നമ്മള് തമ്മിലല്ല പിണങ്ങിയത് നീയാണ് പിണങ്ങിയത് നീ,നീ. ആ അത് പോട്ടെ,ആ തൃപ്പൂണിത്തറയിലെ എങ്ങാണ്ടൊരു കോവിലകത്തെ തമ്പുരാട്ടിയുമായിട്ട് ഊട്ടി നടന്ന് പാവക്കൂത്ത് നടത്തി കൂത്ത് കഴിഞ്ഞപ്പോള്‍ അവള് അവളുടെ പാട്ടിനു പോയി നമ്മള്‍ ഷെഡിലുമായി അല്ലേടാ.
നിച്ഛല്‍ : ആ പെണ്‍കൊച്ചു പോയോ?
ജോജി : ആ നാളെ പോകുവല്ലേ ആന്‍റിയോടൊക്കെ യാത്ര ചോദിക്കാന്‍ പോയിരിക്കുവാ.
നിച്ഛല്‍ : നിന്നോട് ഒന്നും പറഞ്ഞില്ലേ ?
ജോജി : അവള്‍ പറഞ്ഞു ഗുഡ്ബൈ എന്ന് പറഞ്ഞു. വളരെ അടുത്തു പോയവര്‍ക്കും ബന്ധത്തിന്‍റെ ആഴം നോക്കാതെ എവിടെ വെച്ചും
എപ്പോഴും കൈ കൊണ്ടിങ്ങനെ ഗോഷ്ടി കാണിച്ച് യാത്ര ചോദിക്കാവുന്ന ഒരു വാക്ക് ആണല്ലോ ഗുഡ് ബൈ ആ പോട്ട് പുല്ല് ഗുഡ്ബൈ എങ്കില്‍ ഗുഡ്ബൈ.
ഇവിടെ വരുന്നവരൊക്കെ വിനോദ സഞ്ചാരികളാണ് അവര്‍ സഞ്ചരിച്ച് പൊട്ടിച്ചിരിച്ച് സന്തോഷിച്ച് തിരിച്ചു പോകും അവരെ പൊട്ടി ചിരിപ്പിച്ച് സന്തോഷിപ്പിച്ച് വിട്ട് ജീവിക്കുന്ന കോമാളിയും കുരങ്ങനുമാണ് ഞാനും നീയുമൊക്കെ. നമുക്ക് അവരെ സ്നേഹിക്കാനും ആഗ്രഹിക്കാനും ഒന്നും അവകാശമില്ല. നമുക്ക് അവരോടു ആത്മാര്‍ത്ഥമായിട്ട് പറയാവുന്ന രണ്ട് വാക്കേയുള്ളൂ വെല്‍ക്കം, ഗുഡ്ബൈ ഇതില്‍ ഒതുക്കിയാല്‍ ഓള്‍വെയിസ് ഹാപ്പി ഓള്‍വെയിസ് ………?
നിച്ഛല്‍ : ഹാപ്പി.

shortlink

Related Articles

Post Your Comments


Back to top button