InternationalLatest NewsMollywood

‘ഏകാധിപത്യം തുലയട്ടെ, സ്ഥാനത്യാഗം ചെയ്തവരുടെ വിജയമാണിത്’:സനല്‍കുമാര്‍ ശശിധരന്‍

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽനിന്ന് ഒഴിവാക്കിയ എസ് ദുര്‍ഗയ്ക്ക് എന്ന മലയാള ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ കേരള ഹൈക്കോടതി വിധിയിൽ സാന്തോഷമറിയിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യകത്മാക്കിയത്.

”സാധാരണ ഞാന്‍ വിജയങ്ങള്‍ ആഘോഷിക്കാറില്ല. എന്നാല്‍, ഇത് ആഘോഷിക്കാതിരിക്കാന്‍ എനിക്കാവിന്ന. ഇത് സിനിമയുടെ വിജയമാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. സ്ഥാനത്യാഗം ചെയ്തവരുടെ വിജയമാണ്. ഇന്ത്യയ്ക്ക് ചിയേഴ്സ്. ഏകാധിപത്യം തുലയട്ടെ”.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇടപെട്ടാണ് എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് ഇപ്പോള്‍ എസ് ദുര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button