Latest NewsMollywoodNational

ഹൈക്കോടതി അംഗീകരിച്ചിട്ടും എസ് ദുർഗ ഇപ്പോഴും പടിക്കുപുറത്ത്

ഗോവ: കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ എസ് ദുര്‍ഗ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം കാണിക്കാതെ ചലച്ചിത്രോത്സവ ഡയറക്ടര്‍. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്  സുനിത് ടണ്ഠന്‍ നല്‍കിയ ന്യായീകരണം. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്  മറുപടി പറയവെയാണ് ടണ്ഠന്‍ നിലപാട് വ്യക്തമാക്കിയത്.

‘എസ് ദുര്‍ഗ എന്നാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന്’ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണന്‍ നായരാണ് ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ഉന്നയിച്ചത്. ചോദ്യത്തെ തുടര്‍ന്ന് ഇടയ്ക്ക് വെച്ച് സംവാദം പൂര്‍ത്തിയാക്കാതെ ടണ്ഠന്‍ ഇറങ്ങിപ്പോവുകയായിരുന്നു.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയതി ആവശ്യപ്പെട്ട് സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ കത്ത് ടണ്ഠന്‍ പിന്നീട് സ്വീകരിച്ചു. ഹൈക്കോടതി വിധി ഒപ്പം വെച്ചാണ് സനല്‍കുമാര്‍ ശശിധരന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ടണ്ഠന്‍ ഇതുവരെ നല്‍കിയില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close