CinemaMollywoodNEWS

ഗിന്നസ് പക്രുവില്‍ നിന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല!

രഞ്ജിത്ത് -ശങ്കര്‍ ജയസൂര്യ ടീമിന്റെ പ്രദര്‍ശനം തുടരുന്ന പുതിയ  ‘പുണ്യാളന്‍ പ്രൈവറ്റ്’ ലിമിറ്റഡ് മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ നമ്മളെ ആ ചിത്രത്തില്‍ ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു നടനുണ്ട്‌. ആരും പ്രതീക്ഷിക്കാത്ത ഒരു നടന്‍. മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു. പക്രുവില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് തമാശ ചേരുവയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ്, ഇതുവരെ ഗിന്നസ് പക്രു അഭിനയിച്ചിട്ടുള്ളതും അത്തരം കഥാപാത്രങ്ങള്‍ ആയിരുന്നു . എന്നാല്‍ പുണ്യാളന്റെ രണ്ടാം പാര്‍ട്ടില്‍ ഗിന്നസ് പക്രു പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുകയാണ്. വളരെ സീരിയസ് ആയ ഒരു വേഷമാണ് ചിത്രത്തില്‍ പക്രു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്റെ റോളിലാണ് താരം. കോമഡിയില്‍ നിന്ന് മാറി സഞ്ചരിച്ച താരം പുതിയ കഥാപാത്രത്തെ തന്റെ വ്യത്യസ്ത അഭിനയ ശൈലികൊണ്ട് അതിമനോഹരമാക്കി മാറ്റുന്നുണ്ട് . നല്ല ക്യാരക്ടര്‍ റോളുകള്‍ ഇനിയും പക്രുവിനെ തേടിവരട്ടെ. .ഈ ഗിന്നസ് രാജകുമാരന്‍ നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനം കീഴടക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button