CinemaGeneralIndian CinemaLatest NewsNEWS

നടന്‍ ചിമ്പുവിനു ചുവപ്പ് കാര്‍ഡ്

തമിഴ് നടന്‍ ചിമ്പുവിനു തമിഴ് സിനിമയില്‍ നിന്നും വിലക്ക്. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ചിമ്പുവിനു ചുവപ്പ് കാര്‍ഡ് നല്‍കിയെന്നും പ്രശ്നം ഒത്തു തീര്‍പ്പ് ആകുന്നതുവരെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ പകുതി പോലും ചിത്രീകരിച്ചു തീര്‍ന്നിട്ടില്ല. എന്നിട്ടും ഷൂട്ട്‌ ചെയ്ത ഭാഗങ്ങള്‍ വച്ച് സിനിമയിറക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയാണ് നടനെന്നും ഒരു നിര്‍മ്മാതാവ് വിമര്‍ശിച്ചു. തൃഷ, വടിവേലു എന്നിവര്‍ക്കെതിരെയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതിയുണ്ട്.

ഇത് സംബന്ധിച്ച് ഇതുവരെയും സംഘടനയുടെയും നടന്റെയും ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ചിമ്പുവിന്റെ വിലക്കിനെക്കുറിച്ച് സംശയത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button