CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

ജ്യോതികയ്ക്കെതിരെ പരാതിയുമായി ഡ്രൈവര്‍

 

നടി ജ്യോതികയ്ക്കെതിരെ പരാതിയുമായി ഡ്രൈവര്‍. സൂര്യയുംയുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ജ്യോതിക വീണ്ടും അഭിനയ മേഖലയില്‍ സജീവമാകുകയാണ്. ജ്യോതികയുടെ രണ്ടാം വരവിലെ ശക്തമായ ഒരു വേഷമാണ് നാച്ചിയാര്‍ ചിത്രത്തിലുള്ളത്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസരില്‍ സഭ്യമല്ലാത്ത ഒരു പദം പോലീസ് വേഷത്തില്‍ എത്തുന്ന ജ്യോതിക പറയുന്നുണ്ട്. ഇതിനെതിരെ പരാതിയുമായി രാജന്‍ കേസ് കൊടുത്തത്.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലക്കുമെതിരെ പൊലീസ് കേസെടുത്തു. ഡയലോഗ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സ്വദേശി രാജന്റെ പരാതി.

സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം, സംഭവത്തില്‍ ജ്യോതിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button