CinemaComing SoonEast Coast SpecialFilm ArticlesGeneralIndian CinemaKollywoodLatest NewsMollywoodNationalNEWSTollywood

മാസ്റ്റര്‍പീസ്‌ ടീസര്‍ ചരിത്രത്തിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ ടീസര്‍ ചരിത്രമാകുന്നു. യൂട്യൂബില്‍ റിലീസായി മണിക്കൂറുകള്‍ക്കകം നിരവധി റിക്കോര്‍ഡുകള്‍ ആണ് ടീസര്‍ തകര്‍ത്തിരിക്കുന്നത്. യൂട്യൂബില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ എന്നതിന് പുറമേ വളരെ വേഗം പത്തു ലക്ഷം പൂര്‍ത്തിയാക്കിയ ടീസര്‍ എന്ന റിക്കോര്‍ഡും ഈ മലയാളം ടീസറിന് സ്വന്തം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ ഔദ്യോഗിക യുട്യൂബ് പേജിലൂടെ പുറത്തുവിട്ട ടീസര്‍ സിനിമാലോകവും ആരാധകരും ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത ടീസര്‍ വളരെ പെട്ടന്ന് വൈറല്‍ ആയി മാറുകയും ചെയ്തു. ഇതിനകം 12ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞ ഈ ടീസറിന് 53,500 ലധികം ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. ഇതും ഒരു ടീസര്‍ റിക്കോര്ഡ് ആണ്.
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ആദ്യ ടീസറില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ നിരാശരാക്കാത്ത രീതിയിലുള്ള രംഗങ്ങളാണ് 44 സെക്കന്റ് ദൈര്‍ഖ്യമുള്ള ടീസറില്‍ ഉള്ളത്. ‘ആള് ഇത്തിരി പിശകാണ്.’ എന്ന മുകേഷിന്റെ ഡയലോഗും മമ്മൂട്ടിയുടെ രംഗങ്ങളും പ്രേക്ഷരില്‍ രോമാഞ്ചാമുണ്ടാക്കും വിധമാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം ദിവസവും യൂട്യൂബില്‍ നമ്പര്‍ 1 ട്രെന്റിങ്ങില്‍ തുടരുകയാണ്.
കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളെജിലേക്ക് അതിലേറെ കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുപോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ‘പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷണ തിരക്കഥ ഒരുക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി. എച്ച് മുഹമ്മദ്‌ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button