BollywoodLatest NewsNEWS

മിനിസ്ക്രീൻ നായകൻ അറസ്റ്റിൽ

ബോളിവുഡ് ടെലിവിഷൻ നായകൻ പീയുഷ് സഹദേവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സഹതാരത്തെ ബലാത്സംഗം ചെയ്തതാണ് കേസ്. പീയുഷിനെ 376 -)0 വകുപ്പ് പ്രകാരമാണ് അറസ്റ്റുചെചെയ്തതെന്ന് ബിർള പൊലീസിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ കിരൺ കലേ പറഞ്ഞു.

പീയുഷും താനും രണ്ട് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് ഇരുപത്തിമൂന്നുകാരിയായ ഫാഷന്‍ ഡിസൈനര്‍ പരാതിയില്‍ പറഞ്ഞു. മോഡലിങ് രംഗത്ത് സഹായിക്കാമന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

പീയുഷിൻറെ പിതാവ് കുൽവീർ സിംഗ് സഹദേവ് ഇതു സംബന്ധിച്ച് യാതൊരു സൂചനയും ഇല്ലെന്ന് അറിയിച്ചു. ഇപ്പോൾ ഡൽഹിയിലാണ് ഞാൻ നോക്കുന്നത്. പ്രശസ്ത ടി.വി അവതാരകനും ബോളിവുഡ് നടനുമായ പീയുഷിൻറെ സഹോദരൻ ഗിരീഷ് സഹദേവ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചില്ല.

കഴിഞ്ഞ നാലു മാസമായി പിയൂഷ് യാതൊരു ബന്ധവുമില്ലെന്ന് പീയുഷിൻറെ ഭാര്യ അക്രംഷ റാവത്ത് പറഞ്ഞു, അതിനാൽ സംഭവത്തെപറ്റി ഒന്നും അറിയില്ലെന്നും അവർ അറിയിച്ചു. ഈ വർഷമാണ് ഇരുവരും വേർപിരിഞ്ഞത് .കഴിഞ്ഞ മാസം പീയുഷിനെതിരെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button