CinemaGeneralMollywoodNEWSWOODs

ഷീല നിരസിച്ച കഥാപാത്രം; ജയഭാരതിയുടെയും ശ്വേതാ മേനോന്റെയും കരിയറില്‍ വന്‍വിജയമായി

മലയാളി പ്രേക്ഷകന്‍ ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് രതിചേച്ചിയും പപ്പുവും. ഭരതന്‍ ഒരുക്കിയ രതി നിര്‍വ്വേദത്തിലൂടെ ജയഭാരതി രതി ചേച്ചിയായി എത്തിയപ്പോള്‍ ന്യൂ ജനറേഷന്‍ കാലത്ത് ടികെ രാജീവ് ശ്വേത മേനോനൊ രതി ചെചിയാക്കി രതിനിര്‍വ്വേദം പുനസൃഷ്ടിച്ചു.

മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന ഭരതന്‍ ചിത്രമാണ്‌ രതിനിര്‍വ്വേദം. ഭരതന്‍ രതിനിര്‍വ്വേദം ഒരുക്കിയപ്പോള്‍ നായികയായി തീരുമാനിച്ചത് നടി ഷീലയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. അശ്ലീല രംഗങ്ങള്‍ മൂലം താന്‍ ആ ചിത്രത്തിലെ വേഷം നിരസിച്ചതെന്നു ഒരു അഭിമുഖത്തില്‍ ഷീല വ്യക്തമാക്കി. ”ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും” ഷീല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button