BollywoodCinemaIndian CinemaLatest News

ഖാന്മാർക്കെതിരെ രൂക്ഷവിമർശനവുമായി കെ ആർ കെ

തന്റെ ട്വിറ്റെർ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നില്‍ ബോളിവുഡിലെ ‘ഖാന്‍’ മാരാണെന്ന് വിവാദ താരം കമാല്‍ റാഷിദ് ഖാന്‍.
ബോളിവുഡ് താരം ഷാരൂഖ് ഖാന് രൂക്ഷവിമര്‍ശനവുമായി കെആര്‍കെ. ട്വിറ്റര്‍ അക്കൗണ്ട് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കിയതെന്ന് കെആര്‍കെ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 18നായിരുന്നു കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മരവിപ്പിച്ചിരിക്കുകയാണ്.ഇതിനെതിരെയാണ് കെ ആർ കെ യുടെ വിമർശനം.താരങ്ങളുടെ മോശം സിനിമകള്‍ കാണുന്നതില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ പകയാണ് ഖാന്മാർക്കെന്നാണ് കെ ആർ കെ യുടെ വാദം .ഇത്തരം പ്രവൃത്തികളിലൂടെയല്ല പകരം നല്ല അഭിനയം കാഴ്ചവെച്ചാകണം തന്റെ വായടപ്പിക്കേണ്ടതെന്നും കെ ആർ കെ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button