CinemaMollywoodNEWS

നരേന്‍ ഡിസംബര്‍ ആദ്യവാരം ഒടിയനില്‍ ജോയിന്‍ ചെയ്യും

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ചിത്രമാണ്‌ ‘ഒടിയന്‍’. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ യുവനിരയിലെ ശ്രദ്ധേയനായ നരേന്‍ ഡിസംബര്‍ ആദ്യവാരം ജോയിന്‍ ചെയ്യും. ചിത്രത്തില്‍ നരേന്‍ 
അഭിനയിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഒട്ടേറെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നരേന് നല്ലൊരു വേഷം ലഭിക്കുന്നത്. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ പ്രകാശ്‌ രാജ് എന്നിവര്‍ക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നു ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button