CinemaKollywoodNEWS

വലിയ മാറ്റത്തോടെ നടി ഷംന കാസിം

സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ ഷംന കാസിം എന്നും ശ്രദ്ധേയ താരമാണ്. താരത്തിന്റെ പുതിയ ലുക്ക് ആണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായ ഷംന ‘കൊടിവീരന്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി കളഞ്ഞുള്ള ഫോട്ടോയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഷംനയുടെ ലുക്ക് നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് താരത്തിന്റെ മുടി കളഞ്ഞുള്ള ഈ സാഹസം. തന്റെ മേക്ക് ഓവര്‍ കണ്ടു പലരും നെറ്റി ചുളിക്കുന്നതായി ഷംന പ്രതികരിച്ചിച്ചു, എന്നാല്‍ അതൊന്നും തനിക്കൊരു പ്രശ്നമല്ലെന്നാണ് ഷംനയുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button