CinemaMollywoodNEWS

മലയാളത്തില്‍ അനന്യയെ കാണാനേയില്ല, താരം ഇവിടെയുണ്ട്

മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി അനന്യ. രഹസ്യ പോലീസ്, ശിക്കാര്‍, ഡോക്ടര്‍ ലവ്, കുഞ്ഞളിയന്‍, സീനിയേഴ്സ് തോംസണ്‍ വില്ല തുടങ്ങിയവയാണ് അനന്യയുടെ ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. വിവാഹ ശേഷം താരം മലയാള സിനിമയില്‍ കാര്യമായി സജീവമായിരുന്നില്ല. ‘എങ്കയും എപ്പോതും’ എന്ന തമിഴ് ചിത്രമാണ് അനന്യ എന്ന നടിയെ കൂടുതല്‍ പ്രശസ്തയാക്കിയത്, സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം ഈ വര്‍ഷം ഇറങ്ങിയ ‘ടിയാന്‍’ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ അണിയറയില്‍ അനന്യ നായികയാകുന്ന ‘സ്ലേറ്റ്‌’ എന്ന ചിത്രം ഒരുങ്ങുകയാണ്. അനൂപ്‌ മിറ്റത്ത് സംവിധാനം ചെയ്യുന്ന സ്ലേറ്റിന്റെ ചിത്രീകരണം എറണാകുളത്ത് നടക്കുകയാണ്. ചിത്രത്തില്‍ അനന്യ ജോയിന്‍ ചെയ്തു കഴിഞ്ഞു. പിആര്‍ ജനഗരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ്‌ സുകുമാരനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button