CinemaEast Coast VideosMollywoodNEWSTrailersVideos

വിമര്‍ശകരുടെ വായടപ്പിച്ച് മെഗാ താരം; കൂളിംഗ് ഗ്ലാസ് ഒരു വീക്ക്നെസ്സ് ആണ്

മാസ് ലുക്കില്‍ ഒരു മമ്മൂട്ടി കഥാപാത്രത്തെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകന് മുന്നില്‍ കരുത്തന്‍ കഥാപാത്രവുമായി മെഗാ താരമെത്തുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്‌’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ ആവേശത്തിലാണ്. രണ്ടു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം കാഴ്ചക്കാരോട് അടുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഒരു അഡാര്‍ ഐറ്റമെന്നാണ് ആദ്യ പ്രതികരണം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ ഔദ്യോഗിക യുട്യൂബ് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ട്രെയിലറിലെ മമ്മൂട്ടിയുടെ പവര്‍ഫുള്‍ പ്രകടനം പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്.
നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിനും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ വഴി ലഭിച്ചത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കുഴപ്പക്കാരനായ കോളേജ് പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരുന്ന ചിത്രത്തില്‍ കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പ്രമേയമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ ,ഗോകുൽ സുരേഷ് ,മഖ്‌ബൂൽ റഹ്മാൻ,ജോൺ,വരലക്ഷ്മി ശരത്കുമാർ,ലെന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button