CinemaGeneralLatest NewsMollywoodNEWSWOODs

പൃഥ്വിരാജ് ചിത്രം ലൂസിഫറിനെക്കുറിച്ച് മോഹന്‍ലാല്‍

 

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എന്ന പ്രത്യേകത കൊണ്ട് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലൂസിഫര്‍. ചിത്രത്തിന്‍റെ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു സൂചിപ്പിച്ചു കൊണ്ട് ആന്റണി പെരമ്പാവൂരും പൃഥ്വിരാജും മുരളീ ഗോപിയും ഒരുമിച്ചുളള ചിത്രം ഇന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു.

 

ഒടിയന്‍, രണ്ടാമൂഴം, ലൂസിഫര്‍ തുടങ്ങി നിരവധി ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫര്‍ അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button