NEWSTV Shows

രഞ്ജിനിയുടെയും, പേളിയുടെയുമൊക്കെ പ്രതിഫലം അമ്പരപ്പിക്കുന്നത്; മിനിസ്ക്രീന്‍ അവതാരകമാരുടെ പ്രതിഫലം ഇങ്ങനെ!

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒട്ടേറെ മിനി സ്ക്രീന്‍ അവതാരകമാരെ നമുക്ക് അറിയാം. രഞ്ജിനി ഹരിദാസും, പേളി മാണിയുമൊക്കെ അവതാരകമാരുടെ ലിസ്റ്റിലെ പ്രിയ താരങ്ങളാണ്. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസ്‌ ജനപ്രിയയായത്, പ്രതിഫലത്തിന്റെ കാര്യത്തില്‍ മിനി സ്ക്രീനിലെ അവതാരകമാരില്‍ ഒന്നാം സ്ഥാനത്താണ് രഞ്ജിനി ഹരിദാസ്. ഒരു കോടിയോളം രഞ്ജിനി പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം . തൊട്ടു പിറകെ അവതാരകമാരില്‍ പ്രമുഖയായ പേളി മാണിയും, 75 ലക്ഷത്തോളം പ്രതിഫലം വാങ്ങുന്ന പേളി ഫ്ലവേഴ്സ് ചാനലിലെ ‘കട്ടുറുമ്പ്’ എന്ന കുട്ടികളുടെ റിയാലിറ്റി ഷോയുടെ പ്രധാന അവതാരകയാണ്, കോമഡി സ്റ്റാഴ്സിന്റെ ഫ്ലോറില്‍ അവതാരകയായി എത്തുന്ന മീര അനിലും ഏകദേശം 75 ലക്ഷം രൂപ   പ്രതിഫലമായി  വാങ്ങുന്നുണ്ട്. ‘ബഡായി ബംഗ്ലാവ്’ എന്ന കോമഡി ഷോയിലെ നിറ സാന്നിധ്യമായ ആര്യയും അന്‍പത് ലക്ഷത്തോളം  പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം  നടി നൈല ഉഷയും മിനി സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മിനി സ്ക്രീനില്‍ 60 ലക്ഷത്തോളം രൂപ പ്രതിഫലം വാങ്ങുന്ന നൈല ഉഷ കുഞ്ചാക്കോ ബോബന്‍റെ നായികയായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റിലെ മുഖ്യ ആകര്‍ഷണം അശ്വതി ശ്രീകാന്തും ഉയര്‍ന്ന പ്രതിഫല ലിസ്റ്റിലേക്ക് ഇടം പിടിച്ചു കഴിഞ്ഞു. 45 ലക്ഷം രൂപയാണ് അശ്വതിയുടെ മിനി സ്ക്രീന്‍ പ്രതിഫലം.

shortlink

Related Articles

Post Your Comments


Back to top button