CinemaIndian CinemaKollywood

ശ്രുതിയുടെ വരൻ വിദേശിയോ?

തമിഴകത്ത് ഉടനൊരു വിവാഹം നടക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്.കഥയിലെ വധു ഉലകനായകന്റെ മകൾ ശ്രുതി ആണെങ്കിൽ നായകൻ ഒരു വിദേശിയാണെന്ന വാർത്തകൾ ഞെട്ടിച്ചിരിക്കുകയാണ് ആരാധകരെ .സംഭവം സത്യമെന്ന് തെളിയിക്കുന്ന വാർത്തകളാണ് കാണുന്നതും കേൾക്കുന്നതും .ശ്രുതിയുടെ സുഹൃത്തും ലണ്ടന്‍ സ്വദേശിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കോര്‍സേലാണ് കഥയിലെ നായകൻ .കഴിഞ്ഞ ദിവസം തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും ഒരുമിച്ച്‌ എത്തിയതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത് .പാരമ്ബര്യ തനിമയുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും വിവാഹത്തിനെത്തിയത്. ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായി ശ്രുതി എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് മൈക്കിള്‍ എത്തിയത്. കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കുമൊപ്പം എത്തിയിരുന്നു.എന്നാണ് ഈ കല്യാണമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button