BollywoodCinemaGeneralLatest NewsMovie GossipsNEWSTV ShowsWOODs

റിയാലിറ്റി ഷോയ്ക്കുള്ളില്‍ ലൈംഗിക അതിക്രമം നടക്കുന്നതായി ആരോപണം; സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

ബോളിവുഡ് സിനിമാ നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് എന്നും വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ്. മത്സരാര്‍ഥിയുടെ ആത്മഹത്യാ ശ്രമവുമെല്ലാം ഷോ വിവാദത്തില്‍ ആകാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് റിയാലിറ്റി ഷോയ്ക്കുള്ളില്‍ ലൈംഗിക അതിക്രമം നടക്കുന്നുവെന്നാണ്.

പ്രമുഖ മത്സരാര്‍ത്ഥിയായ ശില്‍പ്പാ ഷിന്‍ഡെയ്ക്ക് നേരെ ഷോയിലെ മറ്റൊരു താരമായ ആകാശ് ദദ്‌ലാനി ലൈംഗിക അതിക്രമം നടത്തുന്നതായാണ് സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം. സംഭവങ്ങളുടെ വീഡിയോ സഹിതമാണ് ശില്‍പ്പാ ഷിന്‍ഡേയുടെ ഫാന്‍ പേജുകളില്‍ ഈ ആരോപണം ഉയരുന്നത്. ഒന്നില്‍ കൂടുതല്‍ തവണ അകാശ് ഇത്തരത്തില്‍ യുവതിയോട് പെരുമാറിയതായും ഇവര്‍ ആരോപിക്കുന്നു. ശില്‍പ്പ മറ്റൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കവെ ആകാശ് പൊടുന്നനെ യുവതിയെ ചുംബിക്കുന്നു. യുവതി ഇതേ തുടര്‍ന്ന് ആകാശിനോട് കയര്‍ക്കുമ്പോഴും ഇയാള്‍ വീണ്ടും യുവതിയെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പരസ്യമായ ലൈംഗിക അതിക്രമമാണെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു. ആകാശിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ഇതേ തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്നും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button