CinemaFestivalGeneralIFFKNEWS

‘സെല്ലുലോയ്ഡ്‌’ സെയ്ഫ്: കമല്‍ അക്കാദമിയുടെ തലപ്പത്ത് ഇരുന്നിട്ടും വിഗതകുമാരന് അവഗണന

വീണ്ടും അവഗണ നേരിട്ട് വിഗതകുമാരന്‍. ഐ‌എഫ്‌എഫ്കെ പുറത്തിറക്കിയ സിഗ്നേച്ചർ ഫിലിമിലാണ് വിഗതകുമാരന് അവഗണന നേരിടേണ്ടി വന്നത്. ഇതില്‍ ആദ്യ ചിത്രമായി അടയാളപ്പെടുത്തുന്നത് മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനാണ്. വിഗതകുമാരന്‍ എന്ന ചിത്രത്തെ പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്‌ എന്ന ചിത്രത്തെ നാല് വര്‍ഷം മുന്‍പ് ഐ‌എഫ്‌എഫ്കെയില്‍ പ്രദര്‍ശി പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് കമല്‍ തന്‍റെ പ്രതിഷേധം അറിയിച്ചിരുന്നു, അതേ കമല്‍ തന്നെ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് വിഗതകുമാരന് വീണ്ടും ഇങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ സിഗ്നേച്ചര്‍ ഫിലിമില്‍ കമലിന്‍റെ സെല്ലുലോയ്ഡ്‌ കാണിക്കുന്നുണ്ട്. വിഗതകുമാരനെ അവഗണിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button