FestivalGeneralIFFKNEWS

രാജ്യാന്തര ചലച്ചിത്ര മേള ; ആസ്വാദക പ്രശംസ ഏറ്റുവാങ്ങി ഇറ്റാലിയന്‍ ചിത്രം

ആന്ദ്രെ മെഗ്നാനി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം ഈസി ചലച്ചിത്രമേളയുടെ നാലാം ദിനം ആസ്വാദക ഹൃദയം കവര്‍ന്നു. ചിത്രത്തിലെ നായകന്‍ ഈസി ശവപ്പെട്ടിയുമായി ഇറ്റലിയില്‍ നിന്ന് ഉക്രെയിന്‍ വരെ നടത്തുന്ന യാത്ര പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെ ഏറ്റുവാങ്ങി. നായകന്റെ ആത്മസംഘര്‍ഷങ്ങളുടെ ആഴം ഒരു കറുത്ത ഫലിതമാക്കിയാണ് സംവിധായകനായ ആന്ദ്രെ മെഗ്നാനി ആഖ്യാനം ചെയ്തത്. കുപാല്‍, കാന്‍ഡലേറിയ, ഡാര്‍ക്ക് വിന്‍ഡ് എന്നീ ചിത്രങ്ങള്‍ ഇന്നലെ വീണ്ടും പ്രദര്‍ശിപ്പിച്ചു. ആദ്യപ്രദര്‍ശനത്തിനെന്ന പോലെ ഇന്നലെയും ഈ ചിത്രങ്ങള്‍ക്ക് നല്ല തിരക്ക് അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button