CinemaComing SoonGeneralLatest NewsNEWSWOODs

അജയ് വാസുദേവിന്റെ അടുത്ത ചിത്രത്തില്‍ ദിലീപ് നായകന്‍

രാജാധിരാജ, മാസ്റ്റര്‍പീസ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് ക്രിസ്തുമസ് റിലീസായി 22 ന് തീയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ മാസ് ചിത്രമാണ് മാസ്റ്റര്‍പീസ് എങ്കില്‍ ദിലീപിനൊപ്പമുള്ള സിനിമ അത്തരത്തില്‍ ഉള്ളതായിരിക്കില്ലെന്ന് അജയ് വാസുദേവ് പറഞ്ഞു. മാസ്റ്റര്‍ പീസ്‌ തുടങ്ങുന്നതിനു മുന്‍പേ പ്ലാന്‍ ചെയ്ത സിനിമ ആയിരുന്നു ഇത്. ദിലീപിന്റെ തിരക്കും മറ്റ് കാരണങ്ങള്‍ കൊണ്ടും ചിത്രം വൈകുകയായിരുന്നു. ഉദയ് കൃഷ്ണയോടൊപ്പം ചേര്‍ന്ന് അജയ് വാസുദേവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് തന്നെയാണ് നായകന്‍. രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ് ഇപ്പോള്‍ . അതിനുശേഷം രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസ്സര്‍ ഡിങ്കന്‍’ എന്ന 3ഡി ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണത്തിന് ജോയിന്‍ ചെയ്യും.

Tags

Post Your Comments


Back to top button
Close
Close