BollywoodLatest NewsTollywood

ആ താരങ്ങളുടെയെല്ലാം പ്രണയ നിമിഷങ്ങൾ പകർത്തിയത് ഒരാൾ

ബോളിവുഡ് താരം അനുഷ്‌ക ശർമയും ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ദീർഘ നാളത്തെ പ്രണയം ഒളിച്ചുവെച്ചു. എന്നാൽ അടുത്ത ദിവസം ആരാധകരെ ആകാംഷയിലാക്കി ഇരുവരും വിവാഹം കഴിക്കുകയും ചെയ്‌തു.വിവാഹ ചിത്രങ്ങൾ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.ഇതേപോലെ ആരാധകർ ഉറ്റുനോക്കിയ ഒരു താര വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും .ഈ താരങ്ങളുടെ പ്രണയം മുതൽ വിവാഹദിനത്തിലെ മനോഹരമായ ചിത്രങ്ങൾ വരെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാലിപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഈ മനോഹരമായ ചിത്രങ്ങളൊക്കെ പകർത്തിയത് ഒരാളാണ് എന്നുള്ളതാണ്.പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്ന വരന്റെയും വധുവിന്റെയും കണ്ണിലെ തിളക്കവും മനോഹരമായ പുഞ്ചിരിയും കുസൃതിയുമെല്ലാം പകര്‍ത്തിയിക്കുന്നത് ജോസഫ് രാധിക് ആണ്.പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോസഫ് തന്റെ ജീവിതത്തില്‍ നൂറ് കണക്കിന് പ്രണയ നിമിഷങ്ങള്‍ ഇതുപോലെ പകര്‍ത്തി കഴിഞ്ഞു.

 

വിവാഹത്തിന് മുന്‍പ് അനുഷ്‌ക തനിക്ക് മുമ്പില്‍ ഒരു അപേക്ഷ വെച്ചുവെന്ന് ജോസഫ് പറയുന്നു. ‘എനിക്ക് വേണ്ടത് എന്റെ വിവാഹത്തിലെ മനോഹര നിമിഷങ്ങളാണ്. സിനിമ പോലിരിക്കുന്ന ഒന്നും എനിക്ക് വേണ്ട!അനുഷ്‌കയ്ക്ക് നല്‍കിയ ആ വാക്ക് പാലിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജോസഫിപ്പോള്‍.നിരവധി ആളുകളാണ് ജോസഫിന്റെ ചിത്രങ്ങളെ അഭിനന്ദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button