CinemaEast Coast VideosMollywoodNEWSSongsVideos

ജാസി ഗിഫ്റ്റ് തരംഗം ഇവിടെ അവസാനിച്ചിട്ടില്ല, മാസ്റ്റര്‍പീസിലെ ‘മൈലാഞ്ചിപ്പാട്ട്’ അത് തെളിയിക്കുന്നു!

ജാസി ഗിഫ്റ്റിന്റെ ഗാനങ്ങള്‍ കേരളം ആഘോഷിച്ഛവയാണ്. ലജ്ജാവതിയും, അന്നക്കിളിയുമൊക്കെ ജാസി ഗിഫ്റ്റിന്റെ ശബ്ദത്തില്‍ ഗാനപ്രേമികളുടെ കാതുകളിലേക്ക് ഒഴുകി എത്തിയപ്പോള്‍ തിയേറ്ററില്‍ ഒട്ടേറെ ആരാധകര്‍ നൃത്തചുവടുകളുമായി അത് ആഘോഷമാക്കിരുന്നു. സ്വന്തമായി സംഗീതം ചെയ്തു പാടുന്നതിനപ്പുറം മറ്റുള്ള സംഗീത സംവിധായകര്‍ക്ക് കീഴിലും ജാസിഗിഫ്റ്റ് തന്‍റെ സ്വരമാധുര്യം ആരാധകര്‍ക്ക് അനുഭവമാക്കി, ഇപ്പോഴിതാ വീണ്ടും ജാസിഗിഫ്റ്റ് ആലപിച്ച ഒരു ഗാനം കേരളക്കര കീഴടക്കുകയാണ്, മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിലെ ‘മൈലാഞ്ചി ഗാനം’ പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിക്കുമ്പോള്‍ ജാസിഗിഫ്റ്റ് തരംഗം ഇവിടെ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്ന ഈ ഫാസ്റ്റ് സോംഗ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഈസ്റ്റ്‌ കോസ്റ്റിന്റെ ഒദ്യോഗിക യുട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്ത ഗാനം ഇതിനോടകം നാല് ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button