CinemaMollywoodNEWS

കരുതിയിരുന്നോ, സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ രണ്ടാം എന്ട്രി ഇങ്ങനെ!

ഒരു നാള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ പേര് പരമാര്‍ശിക്കുമ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സുരേഷ് ഗോപിയെന്ന മറ്റൊരു പേര് കൂടി മലയാളി പ്രേക്ഷകര്‍ പറഞ്ഞു ശീലിച്ചിരുന്നു, ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ ചിത്രങ്ങളില്‍ തീപ്പൊരി ഡയലോഗുമായി കളംനിറഞ്ഞു കളിച്ച സുരേഷ് ഗോപി തന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. രണ്‍ജി പണിക്കരുടെ മകനായ നിതിന്‍ രണ്‍ജി പണിക്കരാണ് ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്, രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രം അടുത്ത വര്‍ഷമാദ്യം ചിത്രീകരണം ആരംഭിക്കും. രണ്‍ജി പണിക്കര്‍1 ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. 1997-ല്‍ പുറത്തിറങ്ങിയ ‘ലേലം’ സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ‘ആനക്കാട്ടില്‍ ചാക്കോച്ചി’ ആരാധകര്‍ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു. തീപ്പൊരി ഡയലോഗുമായി സുരേഷ് ഗോപി മലയാള സിനിമയിലേക്ക് വീണ്ടുമെത്തുമ്പോള്‍ ബോക്സോഫീസില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം.

shortlink

Related Articles

Post Your Comments


Back to top button