Uncategorized

ആര്‍ത്തവം വിഷയമാക്കി ഒരു ഇന്ത്യന്‍ സിനിമ: (ട്രെയിലര്‍ കാണാം)

ആര്‍ത്തവം വിഷയമാക്കി ഒരു ഇന്ത്യന്‍ സിനിമ വരുന്നു. അക്ഷയ്കുമാര്‍ നായകനായി അഭിനയിക്കുന്ന ‘പാഡ്മാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രാധിക ആപ്തെയും, സോനം കപൂറുമാണ് നായികാ വേഷങ്ങളില്‍ എത്തുന്നത്. ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീകളിലെ ആര്‍ത്തവവും അവരനുഭവിക്കുന്ന പ്രശ്നങ്ങളും വിഷയമാകുന്ന ചിത്രം കൂടിയാണിത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന തമിഴ്നാട്ടുകാരനായ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button