CinemaComing SoonFilm ArticlesGeneralIndian CinemaLatest NewsNEWSWOODs

മമ്മൂട്ടി പരോളില്‍

ഞെട്ടണ്ട, മമ്മൂട്ടി പരോളില്‍ ആണ്. ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരാണ് പരോള്‍. ‘മാസ്റ്റര്‍പീസ്‌’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്തത് പരോളില്‍ അഭിനയിക്കാനായിരുന്നു. ഒരു ജയില്‍ പുള്ളിയുടെ വേഷത്തിലാണ് ഈ ത്രില്ലറില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. കഥയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ‘അങ്കിള്‍’ ആണ് മമ്മൂട്ടിയുടെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം. നവാഗതനായ ശരത് സന്ദിത് ആണ് പരോളിന്റെ സംവിധായകന്‍. ആദ്യ ഘട്ട ചിത്രീകരണം ബംഗളൂരുവിലായിരുന്നു ചിത്രീകരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കിനുവേണ്ടി മമ്മൂട്ടി അഭിനയിച്ച പരസ്യ ചിത്രങ്ങളുടെ സംവിധായന്‍ കൂടിയാണ് സന്ദിത്. പരസ്യ ചിത്രങ്ങളിലൂടെയാണ് സന്ദിത് സിനിമയിലേക്ക് കാലെടുത്തുവെയ്ക്കുന്നതും.

ജയിലിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന ജയില്‍ രംഗങ്ങള്‍ ബംഗളൂരുവിലായിരുന്നു ചിത്രീകരിച്ചതെന്നും വാര്‍ത്തയുണ്ട്. തൊടുപുഴയായിരുന്നു മറ്റൊരു പ്രധാന ലൊക്കേഷന്‍. കേരളത്തിലെ കണ്ടു മടുത്ത ജയില്‍ രംഗങ്ങളില്‍ നിന്നും വ്യത്യസ്തതയും പുതുമയും വേണമെന്ന് സംവിധായകന്റെ നിര്‍ബന്ധപ്രകാരമാണ് ബംഗളൂരുവിലേക്ക് ഷൂട്ടിംഗ് മാറ്റിയത്. ആ​ക‌്ഷ​ൻ ഹീ​റോ ബി​ജു ഫെ​യിം അ​രി​സ്റ്റോ സു​രേ​ഷ് ലൊ​ക്കേ​ഷ​നി​ൽ ആ​ല​പി​ച്ച പ​രോ​ൾ കാ​ലം എ​ന്ന പാ​ട്ടി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാണ് ചി​ത്ര​ത്തി​നു പരോള്‍ എന്ന പേ​ര് നല്കിയ​ത്. ആ​ന്‍റ​ണി ഡി​ക്രൂ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ​യും ജെ.​ജെ പ്രൊ​ഡ​ക‌്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ജൂ​ഡ് സു​ധീ​റും ജൂ​ബി നൈ​നാ​നും ചേ​ർ​ന്നാ​ണു ചിത്രം നി​ർ​മ്മിക്കുന്നത്. അജിത്‌ പൂജപ്പുരയാണ് തിരക്കഥയൊരുക്കുന്നത്. ലോകനാഥാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.മമ്മൂട്ടി ആരാധകര്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടുന്നഒരു മികച്ച സിനിമയായിരിക്കും പരോള്‍ എന്നാണ് അണിയറക്കാര്‍ പറയുന്നത് . ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button