CinemaMollywoodNEWS

വെളിപാടിന്‍റെ ക്ഷീണത്തിനു ശേഷം മോഹന്‍ലാലിന്‍റെ ഉറ്റസുഹൃത്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ലാല്‍ ജോസ്

മലയാള സിനിമയില്‍ മുഖ്യധാര സിനിമയിലെ മുന്‍നിരയിലുണ്ടായിരുന്ന പേരായിരുന്നു സംവിധായകന്‍ ലാല്‍ ജോസിന്റെത്. എന്നാല്‍ വെളിപാടിന്റെ പുസ്തകം ബോക്സോഫീസില്‍ ദുരന്തമായതോടെ ലാല്‍ ജോസ് എന്ന പേരിനോട് പ്രേക്ഷകര്‍ മുഖം തിരിച്ചിരിക്കുകയാണ്. പരാജയ ചിത്രങ്ങളില്‍ നിന്നും വിജയ ചിത്രങ്ങളെടുത്ത് ആസ്വാദകര്‍ക്ക് മുന്‍പില്‍ കഴിവ് തെളിയിച്ച സംവിധായകനാണ് അദ്ദേഹം. ഉണ്ണി.ആറിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രമാണ് ലാല്‍ ജോസിന്റെ അടുത്ത പ്രോജക്റ്റായി പ്രഖ്യാപിച്ചിരുന്നത്. ന്നാല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം ഒരുങ്ങുന്നതായാണ് പുതിയ വിവരം. പ്രാരംഭഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പുതിയ ചിത്രത്തില്‍ ശ്രീനിവാസന്‍ ആയിരിക്കും നായകനാകുക. ലാല്‍ ജോസ് എന്ന സംവിധായകന് ഒരു കൊമ്മേഴ്സിയല്‍ വിജയം ആവശ്യമായ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു വിഷയം അവതരിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലാല്‍ ജോസും കൂട്ടരും.

shortlink

Related Articles

Post Your Comments


Back to top button