CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

മഞ്ജു വാര്യര്‍ മിനി സ്ക്രീനിലേയ്ക്ക്!

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെയ്ക്ക് തിരിച്ചെത്തുകയും രണ്ടാം വരവില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയുമാണ് നടി മഞ്ജു വാര്യര്‍. ഒടിയന്‍, രണ്ടാമൂഴം തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കില്‍ നില്‍ക്കുന്ന മഞ്ജു മിനി സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതായി റിപ്പോര്‍ട്ട്.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും മഞ്ജു വാര്യര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും മുന്നിലെത്താന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യാന്‍ പോവുന്ന ത്രില്ലര്‍ ഷോ ആയ അവരില്‍ ഒരാള്‍ എന്ന പരിപാടിയിലൂടെയാണ് മഞ്ജു വാര്യര്‍ ടെലിവിഷന്‍ ഷോയുടെ ഭാഗമാവുന്നത്. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന പരിപാടി ഡിസംബര്‍ പതിനെട്ട് മുതലാണ് സംപ്രേക്ഷണം ചെയ്ത് തുടങ്ങുന്നത്. തിങ്ങള്‍ മുതല്‍ ശനി വരെ രാത്രി 8 മണിക്കാണ് പരിപാടി.

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബിയുംസഞ്ജയും ചേര്‍ന്നാണ് പരിപാടിയ്ക്ക് കഥയൊരുക്കുന്നത്. അവരില്‍ ഒരാള്‍ ഒരു ഫീച്ചര്‍ സിനിമ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നന്ദിത, സുഭദ്രാമ്മ, മോഹന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് ഷോ യിലുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button