CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

സാമന്ത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു; നായകന്‍ സൂപ്പര്‍ താരം

 

നാഗ ചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അവധിയെടുത്ത തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. തന്റെ രണ്ടാം വരവില്‍ സൂപ്പര്‍ താരത്തിന്റെ നായികയായാണ് സാമന്ത എത്തുന്നത്. വരുത്തപ്പെടാത വാലിബര്‍ സംഘം’, ‘രജിനിമുരുകന്‍’ എന്നീ ഹിറ്റുകള്‍ക്കുശേഷം സംവിധായകന്‍ പൊന്റാമിന്റെ പുതിയ ചിത്രത്തിലും നായകന്‍ ആകുന്നത് ശിവകാര്‍ത്തികേയനാണ്.

ആദ്യമായാണ് സാമന്തയും ശിവകാര്‍ത്തികേയനും ഒരുമിക്കുന്നത്. ചിത്രത്തിനുവേണ്ടി സാമന്ത തമിഴ്നാടിന്റെ പരമ്ബരാഗത ആയോധനകലയായ സിലമ്പം അഭ്യസിക്കുന്നുണ്ട്. സിമ്രാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാള നടന്‍ ലാല്‍, നെപ്പോളിയന്‍, സൂരി, രാജേന്ദര്‍, യോഗി ബാബു, മനോബാല തുടങ്ങിയവരും കഥാപാത്രങ്ങളായെത്തും.

shortlink

Related Articles

Post Your Comments


Back to top button