CinemaComing SoonFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSTollywood

അപ്പാനി രവി നായകനാകുന്ന ചിത്രം ‘കോണ്ടെസ’യുടെ വിശേഷങ്ങള്‍ അറിയാം

കൊച്ചി: അങ്കമാലി ഡയറീസ്,വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അപ്പാനി രവി എന്ന ശരത് നായകനാകുന്ന ചിത്രമാണ് കോണ്ടെസ. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സിപ്പി ക്രിയേറ്റിവ് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് സിപ്പി സിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുധീപ് ഇ .എസ് ആണ്. മമ്മൂട്ടി നായകനായ മംഗ്ലീഷ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ റിയാസ് ആണ് ഈ ചിത്രത്തിനും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിശാല്‍ നായകനായി അഭിനയിക്കുന്ന ‘സണ്ടക്കോഴി2’- വിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് ശരത്. അതുല്യയാണ് നായികയാകുന്നത്. ശ്രീജിത്ത്‌ രവി,ഹരീഷ് പേരാടി,സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചി ഐ.എം.എ ഹാളില്‍ നടന്ന പൂജാ ചടങ്ങില്‍ സംവിധായകരായ അനില്‍ രാധാകൃഷ്ണ മേനോന്‍,സലാം ബാപ്പു,ഷാനവാസ്‌ ബാവക്കുട്ടി, നടന്മാരായ സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ശ്രീജിത്ത്‌ രവി തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button