CinemaComing SoonGeneralInternationalLatest NewsNEWSTrailersVideosWOODs

മലയാളിയുടെ ‘കാമസൂത്ര’ക്കഥ വൈറലാകുന്നു (വീഡിയോ)

മലയാളി സംവിധായകന്റെ കാമാസൂത്രക്കഥ വൈറലാകുന്നു. അമേരിക്കന്‍ മലയാളിയായ റിജു ആര്‍. സാം ആണ് ‘കാമസൂത്ര ഗാര്‍ഡന്‍’ എന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. കാമസൂത്ര ഗാര്‍ഡന്‍ എന്ന റിജുവിന്റെ തന്നെ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് എല്‍.എല്‍.സി നിര്‍മ്മിക്കുന്ന ഹോളിവുഡ് ചിത്രമായ ‘കാമസൂത്ര ഗാര്‍ഡ’ന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. എ.വി.അനൂപും ബ്ലസന്‍ മണ്ണിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡേവ് പാവ്ലിനയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കാമസൂത്ര കലകളില്‍ പ്രത്യേക പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. 
ക്ലാസിയാ സനോലി, ക്രിസ്സ് ഷ്രൂലി, അനൂപ് വാസവന്‍, ഇസ്ലിന്‍ ഗര്‍ബ്ഹോള്‍ഡ്, കരോള്‍ വുഡ്ഡ്, റേച്ചല്‍ സെഡോറി, ബ്ലസന്‍ മണ്ണില്‍, ജോസഫ് ഔസോ, നാരായണീ മഹാരാജ്, അന്നാ ഗയിന്‍സ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രശസ്ത റസ്ലറായ ബില്‍ ഡിമോട്ടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

https://www.youtube.com/watch?v=5EdwysZ0jGg&oref=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3D5EdwysZ0jGg&has_verified=1

shortlink

Post Your Comments


Back to top button