CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആ മോഹന്‍ലാല്‍ ചിത്രം മുതല്‍ തുടങ്ങിയതാണ്; തനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെകുറിച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ക്രിസ്മസ് ചിത്രങ്ങള്‍ തിയറ്ററില്‍ എത്തി തുടങ്ങി. തങ്ങളുടെ ചിത്രങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ അത് മൂലം തെറിവിളികള്‍ കേള്‍ക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്.

കഴിഞ്ഞ ദിവസം ജയസൂര്യ നായകനായ ആട് 2 റിലീസ് ചെയ്തിരുന്നു. ചിത്രത്തിനെ സപ്പോര്‍ട്ട് ചെയ്ത് അജു എഴുതിയ ഫേസ് ബുക്ക് കുറിപ്പിന് വിമര്‍ശങ്ങള്‍ ഉയരുകയാണ്. ഇത് ഒപ്പം എന്ന സിനിമയുടെ സമയം മുതല്‍ തുടങ്ങിയത് ആണെന്ന് നടന്‍ പറയുന്നു. ”ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ ! ” എന്നാണ് അജു ഫേസ്ബുക്കില്‍ ഒടുവില്‍ പോസ്റ്റ് ചെയ്തത്.

ക്രിസ്മസ് ഫെസ്റ്റിവല്‍ വിന്നര്‍ എന്ന പേരില്‍ അജു ഷെയര്‍ ചെയ്ത പോസ്റ്റിലാണ് ഒരു പറ്റം ആളുകള്‍ ആക്രമണം നടത്തിയത്. ഒപ്പം എന്ന ചിത്രം പ്രൊമോട്ട് ചെയ്തതിനും അജു വര്‍ഗ്ഗീസ് സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close