CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍; ആ താര പ്രണയം സഫലമാകുന്നു

സിനിമാ മേഖലയില്‍ വീണ്ടും ഒരു താര വിവാഹം. യുവനടി അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു. മോഹന്‍ലാലിന്റെ മകളായി സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അയ്മ . ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലുടെയാണ് അയ്മ സെബാസ്റ്റിയന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തിയായ അമ്മുവിന്റെ വേഷമായിരുന്നു അയ്മ അവതരിപ്പിച്ചിരുന്നത്.

അയ്മയുടെ രണ്ടാമത്തെ സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തിയ അയ്മ വീണ്ടും എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അയ്മയുടെ പ്രണയം മൊട്ടിടുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിന്‍ പോള്‍. കെവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്. 2018 ജനുവരി 4 നാണ് ഇരുവരുടെയും വിവാഹം.

Tags

Related Articles

Post Your Comments


Back to top button
Close
Close