CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് !

മലയാളികള്‍ ഇപ്പോഴും പണി കൊടുക്കാന്‍ മിടുക്കന്മാര്‍ ആണ്. കഴിഞ്ഞ ഓഗസ്റ്റ് 14 ന് മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. അതില്‍ കറാച്ചി പോലീസിന്റെ വെബ്സൈറ്റും ആക്രമിച്ചിരുന്നു. ഹാക്കിങ് നടന്ന കാര്യം പാക് ഇന്റലിജന്‍സുപോലും അറിയുന്നത് കഴിഞ്ഞ ദിവസമാണ്.

സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചുമാസമായി അറിയാതെ പാക് പോലീസ്. പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങള്‍ ഡോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്ബോഴാണ് കറാച്ചി പോലീസ് വിവരമറിയുന്നത്. കറാച്ചി പോലീസിന്റെ ക്രമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കഥാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സിഐഡി മൂസയിലെ സലീം കുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. എന്തായാലും ഇപ്പോള്‍ പാകിസ്ഥാനിലും താരങ്ങള്‍ മാത്രമല്ല ക്രിമിനല്‍ രാജാക്കന്മാര്‍ കൂടി ആയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close