GeneralNEWSTV Shows

ടെലിവിഷന്‍ സീരിയലിന്‍റെ അമരക്കാരന്‍ മധു മോഹന്‍ ഇവിടെ തന്നെയുണ്ട്‌!

ഇന്ന് ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകള്‍ കണ്ടു വീട്ടമ്മമ്മാര്‍ ആവേശം കൊള്ളുമ്പോള്‍ അവര്‍ ആദ്യം നന്ദി പറയേണ്ടതയാ ഒരു വ്യക്തിത്വമുണ്ട്, മെഗാസീരിയലുകള്‍ക്ക് തുടക്കം കുറിച്ച മധു മോഹനെ ഇന്നത്തെ സീരിയല്‍ പ്രേമികള്‍ക്ക് പരിചയമുണ്ടാകാനിടയില്ല, എന്നാല്‍ ദൂരദര്‍ശനില്‍ സീരിയലുകള്‍ കണ്ടു വളര്‍ന്ന ഏതൊരു പ്രേക്ഷകനും മധു മോഹനെന്ന പേര് മനപാഠമാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായിരുന്നു ‘മാനസി’, മെഗാ സീരിയലിന് ആരംഭം കുറിച്ച ‘മാനസി’ എന്ന ടെലിവിഷന്‍പരമ്പരയുടെ സംവിധായകന്‍ അന്നത്തെ മിനി സ്ക്രീനിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന മധു മോഹനായിരുന്നു,ഒട്ടേറെ ക്ലാസിക് സീരിയലുകളും മധു മോഹന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘വികെഎന്‍’, ‘വികെഎന്‍ പയ്യന്‍ കഥകള്‍’, ‘ബഷീര്‍ കഥകള്‍’, ‘എം.ടി വാസുദേവന്‍ നായരുടെ കഥകള്‍’ തുടങ്ങിയവയായിരുന്നു മധു മോഹന്‍ സംവിധാനം ചെയ്ത ക്ലാസിക് ടെലിവിഷന്‍ സീരിയലുകള്‍.

ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയായിരുന്നു മധു മോഹന്റെ ആദ്യ ടെലിഫിലിം. ടെലിവിഷന്‍ സീരിയലുകള്‍ ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ചതില്‍ മധു മോഹന്റെ പങ്ക് വളരെ വലുതാണ്‌. തമിഴിലെ ഇതിഹാസ താരം എം.ജി ആറിന്റെ വളര്‍ത്തുമകളെയാണ് മധു മോഹന്‍ വിവാഹം ചെയ്തിരിക്കുന്നത് ദൂരദര്‍ശനില്‍ സംപ്രേഷണംചെയ്ത സ്നേഹ സീമയായിരുന്നു മധുമോഹന്റെ മറ്റൊരു പ്രധാന സീരിയല്‍.

shortlink

Related Articles

Post Your Comments


Back to top button