CinemaGeneralKollywoodLatest NewsNEWSWOODs

അരുവിയിലെ നായികയ്ക്കും സംവിധായകനും രജനി കാന്തിന്റെ കിടിലന്‍ സമ്മാനം

തങ്ങളുടെ ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ സംവിധായകന് സമ്മാനം നല്‍കുന്ന രീതി പലപ്പോഴും സിനിമാ ലോകത്ത് കാണാറുണ്ട്. ഇപ്പോള്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ പരിചയപെടുത്തുന്ന പുതിയ തമിഴ് ചിത്രം അരുവിയിലെ നായികയ്ക്കും സംവിധായകനും സമ്മാനം നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത് . അരുവി കണ്ടതിന് ശേഷമാണ് രജനീകാന്ത് നായികയെയും, സംവിധായകനെയും വീട്ടിലേയ്ക്ക് ക്ഷണിച്ച് സ്വർണ മാല സമ്മാനമായി നൽകിയത്.

‘നിങ്ങൾ ആ സിനിമ എടുത്തതിൽ ഞാൻ അഭിമാനിക്കുന്നു . വീട്ടിൽ ഒറ്റക്കിരുന്നാണ് ഞാൻ ചിത്രം കണ്ടത്. എന്നാൽ പിന്നീട് പ്രേക്ഷരുടെ ഒപ്പമിരുന്ന് ചിത്രം കാണാണമെന്ന് തോന്നി . അരുവിയിൽ ഒരുപാട് വികാരങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരുപാട് ചിരിച്ചു, ഒരുപാട് കരഞ്ഞു. നിങ്ങൾ ചെയ്ത ഈ സിനിമ മികച്ചതാണ്.’ രജനികാന്ത് പറഞ്ഞു.

അരുണ്‍ പ്രഭു പുരുഷോത്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് അഥിതി ബാലനാണ് . മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button