CinemaGeneralLatest NewsMollywoodNEWSWOODs

റിമാ കല്ലിങ്കലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം

സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് ഇപ്പോള്‍ നടിമാര്‍ക്ക് നേരെ നടക്കുന്നത്. കസബ പോലൊരു സ്ത്രീ വിരുദ്ധ ചിത്രത്തില്‍ മമ്മൂട്ടിയേപ്പോലൊരു മഹാനടന്‍ അഭിനയിചതിനെ വിമര്‍ശിച്ച നടി പാര്‍വതിയും പാര്‍വതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച നടിമാര്‍ക്കും എതിരെയാണ് സൈബര്‍ ആക്രമണം.

റിമാ കല്ലിങ്കലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം. പാര്‍വതി പറഞ്ഞപ്പോള്‍ അടുത്തിരുന്ന റിമ ചിരിച്ചുവെന്നതാണ് അവരില്‍ ആരോപിക്കപ്പെടുന്ന കുറ്റം. ഭര്‍ത്താവായ ആഷിക് അബു സംവിധാനം ചെയ്ത പുതിയ ചിത്രം മായാ നദി റിലീസായത് കാത്തിരുന്നാണ് ആക്രമണം. മായാ നദിയുടെ ചില പ്രമോഷനുകള്‍ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ ചേര്‍ത്തതോടെയാണ് കുറച്ചുമാത്രമായി കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ തെറിവിളി അതിന്റെ പൂര്‍ണ രൂപത്തിലെത്തിയത്.

“കാണില്ലാന്ന് മാത്രമല്ല, കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കും. ഇത് നിങ്ങള്‍ നാല് ഫെമിനിച്ചികള്‍ കൂടി അങ്ങ് വിജയിപ്പിച്ചാട്ട്”, എന്ന കമന്റാണ് കൂടുതല്‍ പേരും ആവര്‍ത്തിക്കുന്നത്. മായാ നദി എന്ന ആഷിക് അബു ചിത്രം ഡീഗ്രേഡ് ചെയ്തും സിനിമയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമ ഇത്തരം ഒരു ബാലിശമായ കാര്യമുന്നയിച്ച്‌ ഡീഗ്രേഡ് ചെയ്യാനും തെറിവിളിക്കാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഗീതു മോഹന്‍ദാസും തെറ്റുകാരിയാണെന്നും അവരുടെ അടുത്ത ചിത്രം വരട്ടെ എന്ന് വെല്ലവിളിക്കാനും ഇവര്‍ മടികാണിക്കുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button