BollywoodCinemaIndian CinemaLatest NewsMovie GossipsTV ShowsWOODs

എന്നെങ്കിലും താങ്കളെ ഒന്ന് നേരില്‍ കാണാന്‍ പറ്റുമോ? കിംഗ് ഖാന്‍

 

ബോളിവുഡ് സൂപ്പര്‍ താരം കിംഗ്‌ ഖാന്‍ തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരവും നടനുമായ ജോണ്‍ സിനയെ നേരില്‍ കാണാമെന്ന ആഗ്രഹമാണ് കിംഗ്‌ ഖാന്‍ പങ്കുവച്ചിരിക്കുന്നത്.

ഷാരൂഖിന്റെ പുതിയ പരിപാടിയായ ടെഡ് ടോക്ക്സ് നയി സോച്ചും ബോളിവുഡില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ പത്തിന് സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ ആദ്യ എപ്പിസോഡിന് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കിംഗ് ഖാന്റെ പരിപാടി ഹിറ്റായിയിരിക്കുകയാണ്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരവും നടനുമായ ജോണ്‍ സിന പരിപാടിയെക്കുറിച്ച് ചെയ്ത ട്വീറ്റും അതിന് കിംഗ് ഖാന്‍ നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരിപാടിയെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു സൂപ്പര്‍ താരത്തിന്റെ ട്വീറ്റ്. അപ്രതീക്ഷമായിട്ടാണ് ആര്‍ട്ടിക്കിള്‍ വായിച്ചതെങ്കിലും ഒരുപാട് സന്തോഷം തോന്നുന്നു എന്നായിരുന്നു സിനയുടെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments


Back to top button