BollywoodCinemaIndian CinemaNEWSTollywood

രാജമൗലി നല്‍കിയ ‘ആ പ്രഹരം’ ബോളിവുഡിന് ഒരിക്കലും മറക്കാന്‍ കഴിയില്ല

ആഗോളതലത്തില്‍ ‘ബാഹുബലി-2’ ചരിത്രം സൃഷ്ടിച്ചതില്‍ ഏറ്റവും വലിയ ക്ഷീണമുണ്ടാക്കിയത് ബോളിവുഡിനാണ്. ഇന്ത്യന്‍ ബോക്സോഫീസില്‍ കിംഗായി വിലസിയ ബാഹുബലി ബോളിവുഡ് സിനിമാ വ്യവസായത്തെ ശരിക്കും മോഹിപ്പിച്ചു കൊണ്ടാണ് തിയേറ്ററില്‍ നിറഞ്ഞോടിയത്. ഷാരൂഖ്‌ ,ഖാന്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ ബിഗ്‌ബജറ്റ് ചിത്രങ്ങള്‍ ബോളിവുഡില്‍ ഈ വര്‍ഷം പിറന്നെങ്കിലും ബാഹുബലി പോലെ ആഗോള തലത്തില്‍ പേരുണ്ടാക്കാണോ ചിത്രത്തിന്റെ കളക്ഷന്‍ ഭേദിക്കാനോ ബോളിവുഡ് താര ചിത്രങ്ങള്‍ക്ക് കഴിഞ്ഞില്ല അതിനോരു അപവാദം എന്ന് ആകെ പറയാവുന്ന ചിത്രം ആമിര്‍ ഖാന്റെ ‘ദംഗല്‍’ മാത്രമാണ്.

ലോക സിനിമയില്‍ ബോളിവുഡ് സിനിമാ വ്യവസായത്തിനുള്ള സ്ഥാനം വളരെ വലുതാണ്‌. ബോളിവുഡിന്റെ സിനിമാ സ്വഭാവം ടോളിവുഡില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ഫെസ്റ്റിവല്‍ മൂഡിലുള്ള കച്ചവട സിനിമകള്‍ക്ക് ബോളിവുഡ് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്‌. എന്നിട്ടും ബാഹുബലിയെ പോലെ ഒരു ആഗോള വിസ്മയം ചെയ്തെടുക്കാന്‍ ബോളിവുഡ് സിനിമാ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല.

സാങ്കേതിക തികവില്‍ ബാഹുബലിയെ മറികടക്കുന്ന ഒരു ചിത്രം ബോളിവുഡില്‍ ഉടനുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആ വേളയില്‍ വീണ്ടും രാജമൗലി ബോളിവുഡിനു പ്രഹരമേല്‍പ്പിക്കാന്‍ മാറ്റൊരു വിസ്മയ ചിത്രവുമായി രംഗപ്രവേശം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button