CinemaMollywoodNEWS

പുതുവര്‍ഷ രാത്രി ‘ആ’ സൂപ്പര്‍ താര സിനിമ റിലീസ് ചെയ്തിട്ടും ഫലമുണ്ടായില്ല

പുതുവര്‍ഷം പിറന്ന വേളയില്‍ മലയാളത്തില്‍ ഒരു സിനിമ റിലീസ് ചെയ്തിട്ടുണ്ട് , മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് പുതുവര്‍ഷ രാത്രിയില്‍ ഒരു സിനിമ പ്രദര്‍ശനത്തിനെത്തിയത് . ജയരാജ് സംവിധാനം ചെയ്ത് ജയറാം,ബിജുമേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മില്ലേനിയം സ്റ്റാഴ്സ് ആണ് 2000 പിറന്നപ്പോള്‍ റിലീസിനെത്തിയത്. സൂപ്പര്‍ താരം സുരേഷ് ഗോപി ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിരുന്നു. കിരീടം ഉണ്ണി നിര്‍മ്മിച്ച ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. വിദ്യാസാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ശ്രദ്ധേയമാണ്. ചിത്രം പരാജയം ഏറ്റുവാങ്ങിയെങ്കിലും വളരെ വ്യത്യസ്ത രീതിയില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം അന്നത്തെ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.

Tags

Post Your Comments


Back to top button
Close
Close